ഇതു എന്റെ വ്യര്‍ത്ഥമായ ജീവിതയാത്രയെ കുറിച്ചുള്ള ചെറിയൊരു ബ്ലോഗ് ആണ്. ഇതു വരെയുള്ള എന്റെ ജീവിതം വെറുതെ ആയി പോയോ എന്നുള്ള ചോദ്യത്തിനുത്തരം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. സത്യം പറഞ്ഞാല്‍ തിരക്കിനിടയില്‍ അതിന് സമയം കിട്ടിയില്ല!
പലപ്പോഴും മനസ്സു പ്രക്ഷുബ്ദമാണ്. ജീവിതം അതിനെ തണുപ്പിക്കാന്‍ നോക്കുന്ന ഒരു തണുപ്പന്‍ adjustment കാരനും. സമയം എല്ലാത്തിനെയും അതിസമര്‍ഥമായി കൊന്നൊടുക്കുന്നു. അതിനിടയില്‍ എവിടെ പ്രക്ഷുബ്ദമായ മനസും ജീവിത പ്രശ്നങ്ങളും?
അങ്ങിനെയുള്ള എന്റെ ജീവിതയാത്രയിലെ അനുഭവങ്ങള്‍ തന്നെയാകും 90 ശതമാനം ആളുകള്‍ക്കും ഉണ്ടാകുക. അപ്പോള്‍ അതൊക്കെ എഴുതി എന്റെ സമയവും നിങ്ങളുടെ സമയയവും ഇന്റര്‍നെറ്റിലെ സ്ഥലവും പാഴാക്കുന്നത്
വലിയൊരു തെറ്റായി എനിക്ക് തോന്നുന്നു.
എന്തായാലും എന്തെങ്കിലും പുതിയതു പ്രതീക്ഷിക്കുന്നതിലും കാര്യമുണ്ട്. കാരണം അനുഭവങ്ങള്‍ തന്നെ. അനുഭവങ്ങളില്‍ നിന്നു നാം പഠിക്കുന്നു, പുതിയ പുതിയ കാര്യങ്ങള്‍. അനുഭവങ്ങള്‍ വായിക്കുന്നതില്‍ നിന്നും നാം അത്തരത്തിലുള്ള അവസ്ഥാവിശേഷങ്ങള്‍ നമ്മുടെ ജീവിതത്തിന്റെയും അനുഭവ പാഠങ്ങളാക്കുന്നു.
ആയതിനാല്‍ കൂടുതല്‍ വായിക്കുന്ന ആള്‍ക്ക് കൂടുതല്‍ ജീവിച്ച അനുഭവ പരിചയമുണ്ടാകുന്നു.
ഇതു ഒരു തരത്തിലേ ശരിയാകാന്‍ സാധ്യതയുള്ളൂ. മറ്റൊരു തരത്തില്‍ വായന ജീവിതാനുഭവം എന്നതിലുപരി മനോരന്ജകവും കൂടിയാകുന്നു. പലപ്പോഴും കൂടുതല്‍ സാഹിത്യ സൃഷ്ടികള്‍ ഇതില്‍ ഏതെങ്കിലും ഒരു തരത്തിലുള്ളതാകനാണ് സാധ്യത. ആദ്യത്തേതാണെങ്കില്‍ അറുബോരനാകും.
വേണം തണ്ണീർത്തട സംരക്ഷണ നിയമത്തിന് ഒരു എഞ്ചിനീയറിംഗ് പരിഹാരമാർഗ്ഗം
-
"കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമം - 2008 (THE KERALA CONSERVATION OF
PADDY LAND AND WETLAND ACT, 2008)"
2008-ൽ വി.എസ് അച്ചുതാനന്ദൻ മന്ത്രിസഭ കൊണ്ടു...
6 years ago